(www.kl14onlinenews.com)
(June-25-2023)
ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. നിലവിൽ ജൂൺ 28 നാണ് അവധി വരുന്നത്. ഇതിനു പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
അതേസമയം, ഏക സിവിൽകോഡ് ഭരണഘടനാ വിരുദ്ധമാണെന്നും അത് സാംസ്കാരിക വൈവിധ്യങ്ങളെ തകർക്കുന്നതാണെന്നും മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കാന്തപുരം പറഞ്ഞു. മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രശ്നത്തിന് ഉടൻ ശാശ്വത പരിഹാരം കാണണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.
Post a Comment