ആറ് വര്‍ഷത്തിന് ശേഷം കേരളത്തിലെത്തിയ അബ്ദുള്‍ നാസര്‍ മഅദനിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി അണികള്‍

(www.kl14onlinenews.com)
(June-26-2023)

ആറ് വര്‍ഷത്തിന് ശേഷം കേരളത്തിലെത്തിയ അബ്ദുള്‍ നാസര്‍ മഅദനിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി അണികള്‍
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലെത്തി. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരണം നല്‍കി. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ മദനി ആംബുലന്‍സിലാണ് കൊല്ലം അന്‍വാറുശ്ശേരിയിലേക്ക് പോയത്. തന്നെ ആസൂത്രിതമായി കുടുക്കുകയാണ് ചെയ്തത്. തന്നെ വിചാരണ തടവുകാരനാക്കുകയാണ് ചെയ്തത്. വിചാരണ നീട്ടുന്നത് നീതി നിഷേധമാണ്. മദനി പറഞ്ഞു.

ഇത്ര കാലം വിചാരണത്തടവുകാരനായി വേറെ ആർക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മദനി പറഞ്ഞു. ബംഗലൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റ് ചെയ്ത മഅദനി ജാമ്യ വ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു.

ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുൾ നാസർ കേരളത്തിലേക്ക് എത്തുന്നത്. മദനിയ്ക്ക് അകമ്പടിയായി കേരളത്തിലേക്ക് വരാനുള്ള ചെലവായി 51 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ കര്‍ണാടക പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് കഴിയില്ലെന്ന് വ്യക്തമാക്കി മദനി യാത്ര നീട്ടുകയായിരുന്നു. 12 ദിവസമാണ് കേരളത്തില്‍ കഴിയാനുള്ള സുപ്രീംകോടതി അനുമതിയുള്ളത്.

ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅദനി പിതാവിനെ സന്ദർശിക്കുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅദനി അവസാനമായി നാട്ടിലെത്തിയത്.

Post a Comment

Previous Post Next Post