(www.kl14onlinenews.com)
(June-22-2023)
വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെ വിദ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. രണ്ടു ദിവസമാണ് കസ്റ്റഡി കാലാവധി. വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ശനിയാഴ്ച പരിഗണിക്കും.
അതേസമയം ഭീകരവാദികളെ കൈകാര്യം ചെയ്യുന്നതു പോലെയാണ് വിദ്യയെ പോലീസ് കൈകാര്യം ചെയ്യുന്നതെന്ന് വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി എതിർത്ത പ്രതിഭാഗം ഒരു ദിവസത്തെ കസ്റ്റഡി മാത്രമേ അനുവദിക്കാവൂ എന്നും ആവശ്യപ്പെട്ടു. എന്നാല്‍ വ്യാജ രേഖ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യയില്‍ നിന്നു ലഭ്യമാക്കേണ്ടതുണ്ടെന്ന പോലീസ് വാദം കോടതി അംഗീകരിച്ചു.
Post a Comment