(www.kl14onlinenews.com)
(Jun-05-2023)
കോഴിക്കോട് ട്രെയിനിന് തീ വയ്ക്കാന്‍ ശ്രമം, മഹാരാഷ്ട്ര സ്വദേശി പിടിയില്‍,പ്രതി മാനസിക രോഗിയെന്ന് സംശയം
കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. മഹാരാഷ്ട്രക്കാരനായ 20കാരനാണ് പിടിയിലായത്. കോച്ചിലെ മറ്റു യാത്രക്കാർ പിടികൂടി ആർ.പി.എഫിനെ ഏൽപിക്കുകയായിരുന്നു.
കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ ട്രെയിൻ വടകര സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു സംഭവം. ട്രെയിനിലെ ഒരു പോസ്റ്റർ കീറി അത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. പരിഭ്രാന്തരായ യാത്രക്കാർ ഇയാളെ പിടികൂടുകയായിരുന്നു.
യുവാവിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയമുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
Post a Comment