(www.kl14onlinenews.com)
(Jun-05-2023)
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക്) പദ്ധതി മുഖമ്യമന്ത്രി പിണറായി വിജയന്‍ ഇന്നു ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ 900 ബി. പി. എൽ കുടുബങ്ങളിലേക്ക് കെ-ഫോൺ കണക്ഷൻ എത്തും.
21 പി ഒ പി (പോയിന്റ് ഓഫ് പ്രെസന്റ്സ്) തയ്യാറാക്കിയിട്ടുണ്ട്. കെ-ഫോൺ കണക്ഷൻ സ്ഥാപിക്കേണ്ട ജില്ലയിലെ 1961 സർക്കാർ ഓഫീസുകളിലെ 1630 ഓഫീസുകളിലും എല്ലാ ഉപകരണങ്ങളും സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗതയിൽ മുതൽ ഇന്റർനെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. വേഗത വർധിപ്പിക്കാനുമാകും.
എന്താണ് കെ-ഫോണ്‍?
സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് കെ-ഫോണ്‍. കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് എന്നാണ് കെ-ഫോണിന്റെ പൂര്‍ണ രൂപ. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നതാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതി വഴി 30,000 സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.
40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോൺ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റർ എഡിഎസ്എസ് കേബിളിങ്ങും പൂർത്തിയാക്കി. കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്.
പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമായിരുന്നു.
പദ്ധതിയുടെ നേട്ടങ്ങൾ
എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ സംസ്ഥാനത്ത് നിലവിൽ വരുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ ഐടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.
30000-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുവഴി സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ മറ്റ് ഇ-സർവീസുകൾക്ക് കൂടുതൽ ബാന്‍ഡ് വിഡ്ത്ത് നൽകി കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കെ-ഫോൺ സഹായിക്കും.
20 എംബിപിഎസ് മുതലാണ് ഇന്റര്‍നെറ്റ് വേഗത. ആർട്ടിഫിഷൽ ഇന്റലിജെൻസ്, ബ്ലോക്ക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെ-ഫോൺ സേവനം ലഭിക്കും.
കെ ഫോൺ നെറ്റ്വർക്കിന്റെ രൂപരേഖ
കെഫോൺ നെറ്റ്വർക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളെയും കോർ റിങ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും ഗവൺമെന്റ് ഓഫീസുകളും ഭവനങ്ങളേയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ് വർക്ക് വഴിയാണ്.
എല്ലാ ജില്ലകളിലും കോർപോപ്പ് (പോയിന്റ് ഓഫ് പ്രസൻസ്) ഉണ്ട്. അത് കെഎസ്ഇബി സബ്സ്റ്റേഷനുകളിൽ 300 സ്ക്വയർ ഫീറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പോപ്പുകൾ 110/220/400 കെവി ലൈൻ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ (കോർ റിങ്) ഉപയോഗിച്ചാണ് ബന്ധിപ്പിക്കുന്നത്. ർ
കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഓപ്പറേറ്റിങ് സെന്ററാണ് ഈ ശൃംഖലകളിൽ സ്ഥാപിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ മോണിറ്റര്‍ ചെയ്യുന്നത്. കോര്‍ റിങ്ങിന്റെ കപ്പാസിറ്റി Nx100 ജിബിപിഎസ് ആണ്.
നെറ്റ്വര്‍ക്കിന്റെ 100 ശതമാനം ലഭ്യതയ്ക്ക് വേണ്ടി റിങ് ആർക്കിടെക്ചർ ആണ് അവലംബിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലും കോർപോപ്പിന് പുറമേ മറ്റ് പോപ്പുകളും കെഎസ്ഇബി സബ്സ്റ്റേഷനുകളിൽ സ്ഥാപിച്ചതായാണ് വിവരം.
35000 കിലോ മീറ്റര്‍ ഒപ്റ്റിക് ഫൈബർ നെറ്റ്വർക്ക് ആണ് കെ-ഫോൺ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇത് കേരളത്തിലുള്ള മറ്റേത് ഓപ്പറേറ്ററിനേക്കാളും വലിയ ശൃംഖലയായിരിക്കും. ഇതൊരു ന്യൂട്രൽ ആക്സസ് നെറ്റ് വർക്ക് ആയി പ്രവർത്തിക്കും.
Post a Comment