(www.kl14onlinenews.com)
(Jun-02-2023)
നിയമന ഉത്തരവ് ഇല്ല, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല, പുതിയ
തസ്തികകളും ഇല്ല:
കാസർകോട് ജില്ലയിലെ
കാസർകോട്:
കാസർകോട് ജില്ലയിൽ റാങ്ക് ലിസ്റ്റിലുള്ള നഴ്സുമാരുടെ നിയമനം ഉടനെ നടത്തുക, ഒഴിവുകൾ PSC ക്ക് ഉടനെ റിപ്പോർട്ട് ചെയ്യുക,
കാസർകോട് ജില്ലയിൽ പുതിയ ഡ്യൂട്ടി നഴ്‌സ് തസ്തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റാങ്ക് ലിസ്റ്റിലുള്ള നഴ്സുമാർ ജൂൺ 3 ന് കാസർകോട്
കളക്ടറേറ്റ് മാർച്ച് നടത്തും. റാങ്ക് ലിസ്റ്റ് കാലാവധി തീരാറായിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണ് ഗത്യന്തരമില്ലാതെ കളക്ടറേറ്റ് മാർച്ച് നടത്തുവാൻ നഴ്സുമാർ നിർബന്ധിതരായത്.
നഴ്സുമാർക്ക് ഐക്യദാർഢ്യവുമായി എയിംസ് കാസർകോട്
ജനകീയ കൂട്ടായ്മ കളക്ടറേറ്റ് മാർച്ചിൽ അണിനിരക്കും. മാർച്ചിനെ അഭിസംബോധനം ചെയ്യുന്നതിന് ജില്ലയിലെ രാഷ്ട്രീയ നേതാക്കളും പ്രമുഖരായ വ്യക്തിത്വങ്ങളും പങ്കെടുക്കും.
ജൂൺ 3 ന് ശനിയാഴ്ച രാവിലെ 10.30 മണിക്ക് എ.കെ.എം. അഷ്‌റഫ് എം.എൽ.എ. കളക്ടറേറ്റ് മാർച്ച് ഉൽഘാടനം ചെയ്യും. ദയാബായി അമ്മ, സുരേന്ദ്രൻ പൂക്കാനം തുടങ്ങിയവർ അതിഥികളായി കളക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ബി.സി റോഡ് ദേശീയ പാതയിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.
Post a Comment