(www.kl14onlinenews.com)
(Jun-02-2023)
കെഎംസിസി ഖത്തർ
ദോഹ : ഖത്തർ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി ജൂൺ 8, 9 തീയതികളിൽ ഡൈനാമിക് ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന കെ എം സി ൽ സീസൺ 2ന്റെ ജേഴ്സി , ട്രോഫി പ്രകാശനം മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാനും കാസർകോട് മുൻസിപ്പൽ ചെയര്മാന് വി എം മുനീർ എന്നിവർ നിർവഹിച്ചു .
കാസർകോട് ജില്ലയിലെ പ്രഗൽഭരായ കളിക്കാരുകൾ വിവിധ ടീമുകൾക്കുവേണ്ടി ജേഴ്സി അണിയും
ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി ഷെഫീഖ് ചെങ്കള സ്വാഗതം പറഞ്ഞു . ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര , എം പി ഷാഫി ഹാജി ജില്ലാ ഭാരവാഹികളായ ആദം കുഞ്ഞി തളങ്കര , ഷാനിഫ് പൈക മണ്ഡലം ഭാരവാഹികളായ , ജാഫർ കല്ലങ്കാടി , ശാക്കിർ കാപ്പി,ഹമീദ് അറന്തോട്,സലിം പള്ളം,ബഷീർ ബംബ്രാണി,ഹനീഫ് പേരാൽ,അഷ്‌റഫ് കുളത്തുങ്കര,ആസിഫ് ആദൂർ.
വിവിധ പഞ്ചായത്ത് മുൻസിപ്പൽ ഭാരവാഹികളായ അൻവർ കടവത് , അബ്ദുൽ റഹ്മാൻ എരിയാൽ , ഫൈസൽ ഫില്ലി , സാബിത് തുരുത്തി , ഹാരിസ് ചൂരി , ഷെരീഫ് , നൗഷാദ് പൈക , മഹ്മൂദ് ചെങ്കള , അസ്‌കർ , ബഷീർ ചെർക്കള,അലി ചേറൂർ ഷഹീൻ എം.പി എന്നിവർ സംബന്ധിച്ച യോഗത്തിൽ ട്രഷറർ റഷീദ് ചെർക്കള നന്ദി പറഞ്ഞു.
Post a Comment