(www.kl14onlinenews.com)
(Jun-10-2023)
വിശുദ്ധ ഹജ്ജ് കർമ്മം സ്വയം ആത്മ വിശുദ്ധിക്കും,അപരന് മാതൃകയാക്കാനുമുള്ളതാവണം; സയ്യിദ് താഹാ ബാഫഖി തങ്ങൾ
ഉപ്പള :മാനവിക ഐക്യം ഉത്ഘോഷിക്കുന്ന വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർ ആത്മീയ വിശുദ്ധി കൈവരിച്ചു തിരിച്ചു വരാൻ കഴിയണം എന്ന ചിന്തയുള്ളവരും ശിഷ്ടകാലം മാതൃകാ യോഗ്യനായി ജീവിതം ക്രമപ്പെടുത്താനാവണം എന്നഭിലാഷിക്കുന്നവരുമാകണമെന്ന് ദുബൈ സഅദിയ്യ പ്രസിഡന്റ് സയ്യിദ് താഹാ ബാഫഖി തങ്ങൾ പറഞ്ഞു.ഉപ്പള സി എം ഹജ്ജ് ഉംറ ട്രാവൽസിനു കീഴിൽ ഈ മാസം 21 ന് പുറപ്പെടുന്ന ഹജ്ജ് സംഗത്തിനുള്ള പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. ബേക്കൂർ രിഫായിയ്യ ജുമാ മസ്ജിദ് മുദരിസ് ഉമർ സഖാഫി അധ്യക്ഷം വഹിച്ച ചടങ്ങിൽ മദനീയം അബ്ദുല്ലത്തീഫ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ചീഫ് അമീർ കന്തൽ സൂപ്പി മദനി ക്ലാസ്സിന് നേതൃത്വം നൽകി. ഉസ്മാൻ സഖാഫി, നാസർ പള്ളങ്കോട്, സി എം കബീർ ഹാജി തുടങ്ങിയവർ സംസാരിച്ചു. പ്രൊപ്രൈറ്റർ സി എം മൊയ്‌ദു ഹാജി സ്വാഗതവും നന്ദിയും പറഞ്ഞു.
Post a Comment