എ.ഐ കാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവം; ഒരാള്‍ കസ്റ്റഡിയില്‍
പാലക്കാട്: വടക്കഞ്ചേരിയില്‍ എ.ഐ കാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. പുതുക്കോട് സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായി പറയുന്നു. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആയക്കാട് സ്ഥാപിച്ചിരുന്ന എ.ഐ കാമറയുടെ പോസ്റ്റ് വാഹനം ഇടിച്ച് തകര്‍ക്കുകയായിരുന്നു. കാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍തോപ്പിലാണ് കണ്ടെത്തിയത്.
ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment