വ്യാജസർട്ടിഫിക്കറ്റ് കേസ്; വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു

(www.kl14onlinenews.com)
(Jun-08-2023)

വ്യാജസർട്ടിഫിക്കറ്റ് കേസ്;
വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
കാസർകോട് :
വ്യജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കോളജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കരിന്തളം ഗവണ്മെന്റ് ആർട്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീലേശ്വരം പോലീസ് കേസെടുത്തത്.

വിദ്യക്കെതിരെ കോളജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ട് ദിവസങ്ങളായി.വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post