കാസർകോട് ജില്ലയിൽ എയിംസ് അനുവദിക്കണം: എയിംസ് ജനകീയ കൂട്ടായ്മ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി

(www.kl14onlinenews.com)
(Jun-08-2023)

കാസർകോട് ജില്ലയിൽ എയിംസ് അനുവദിക്കണം: എയിംസ് ജനകീയ കൂട്ടായ്മ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി
കാസർകോട്:
നല്ലൊരു ശതമാനം തീരദേശ മേഖലയും മലയോര മേഖലയും ഉൾപ്പെട്ടു കിടക്കുന്ന മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ജനങ്ങൾ തിങ്ങി പാർക്കുന്ന പണി തീരാത്ത മെഡിക്കൽ കോളേജും അപര്യാപ്തമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും മൂലം രോഗ ശാന്തിക്കായി അയൽ സംസ്ഥാനത്തെയും, ജില്ലകളെയും ആശ്രയിക്കുന്ന കാസറഗോഡ് ജില്ലയിൽ എയിംസ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര ഫിഷറീസ് മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ശ്രീ. പർഷോത്തം രൂപാല ക്ക് കേന്ദ്ര സഹ മന്ത്രി ഡോ. എൽ.മുരുഗൻ, കേരള ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ, കാസർഗോഡ് എം. പി ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് ശ്രീ. രവീശ തന്ത്രി കുണ്ടാർ എന്നിവരുടെ സാന്നിധ്യത്തിൽ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനത്തിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകി. കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി, വൈസ് പ്രസിഡൻ്റ് ജമീല അഹമ്മദ്, സെക്രട്ടറിമാരായ വി. കെ. കൃഷ്ണദാസ്, അഡ്വ. ടി. ഇ. അൻവർ, നാസർ ചെർക്കളം, അനന്തൻ പെരുമ്പള എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post