(www.kl14onlinenews.com)
(June-22-2023)
അജാനൂർ : അന്താരാഷ്ട്ര യോഗ ദിനത്തിൽ മുക്കൂട് ജി എൽ പി സ്‌കൂളിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി . പ്രസിദ്ധ യോഗ പരിശീലക
ശിവ രഞ്ജിനി ക്‌ളാസ്സിന് നേതൃത്വം നൽകി . നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് അധ്യാപകർ കുട്ടികളോട് സംവദിച്ചു . യോഗ പരിശീലനം ഒരേ സമയം ശരീരത്തെയും, മനസ്സിനെയും ആരോഗ്യമുള്ളതാക്കുന്ന വ്യായാമമാണെന്ന് ട്രെയിനർ ശിവരഞ്ജിനി പറഞ്ഞു . തുടർന്ന് ട്രെയിനർ ഓരോ ആസനവും കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും അതിന്റെ പ്രത്യേകത വിവരിച്ചു കൊടുക്കുകയും ചെയ്തു . കുരുന്നു വിദ്യാർത്ഥികൾ ഇത്തിരി ആകാംക്ഷയോടെ ഓരോ ആസനവും ചെയ്തു കാണിച്ചു ട്രെയ്‌നറുടെ കയ്യടി നേടി .
സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങ് പ്രഥമാധ്യാപിക ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങിന് ശ്രുതി ടീച്ചർ സ്വാഗതവും , സുജിത ടീച്ചർ നന്ദിയും പറഞ്ഞു .
Post a Comment