(www.kl14onlinenews.com)
(June-22-2023)
തിരുവനന്തപുരത്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. കൊച്ചിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.
നേരത്തെയും ഇതേ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമാന പരാതിയിലായിരുന്നു കേസ്. എന്നാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അധ്യാപികയുടെ വാദം. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഇരുവരെയും കാണാതാവുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് അധ്യാപിക.
Post a Comment