(www.kl14onlinenews.com)
(Jun-02-2023)
ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടത്തിൽ 50 ലേറെ പേർ മരിച്ചതായി റിപ്പോർട്ട് . ഒരേ സ്ഥലത്ത് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടു. ബാലസോര്‍ സ്റ്റേഷനില്‍ ഷാലിമാര്‍–ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഇതുവഴി വന്ന ബെംഗളൂരുവില്‍ നിന്നുള്ള ഹൗറ സൂപ്പര്‍ഫാസ്റ്റ് മറിഞ്ഞ കോച്ചുകളിലേക്ക് ഇടിച്ചുകയറി. 15 കോച്ചുകള്‍ മറിഞ്ഞു. മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ബംഗളൂരു –ഹൗറ എക്സ്പ്രസിന്‍റെ രണ്ട് കോച്ചുകള്‍ പാളംതെറ്റി മറിഞ്ഞു. റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്ക് തിരിച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു. കണ്‍ട്രോള്‍ റൂം തുറന്നു. വിളിക്കേണ്ട നമ്പര്‍ : 033 26382217, 8972073925, 044 25330953, 044 25330952.
Post a Comment