(www.kl14onlinenews.com)
(Jun-20-2023)
തിരുവനന്തപുരം: ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്‌ച നടത്തി. യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു.
മന്ത്രി കെ എൻ ബാലഗോപാൽ, സ്പീകർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു. മുഖ്യമന്ത്രിയുടെ വിദേശ പരിഗണനത്തിനിടെയാണ് കേരളത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടികൾ നടന്നത്.
Post a Comment