മരബയൽ അനധികൃത കൈയേറ്റം കെഎൽ ഫോർടീൻ വാർത്തയെ തുടർന്ന് പൊളിച്ചു മാറ്റി
മേൽപറമ്പ: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽപ്പെട്ട മരബയൽ എന്ന ദിക്കിൽ മൂന്ന് മീറ്റർ മാത്രം വീതിയുള്ള റോഡിലേക്ക് തള്ളി കോൺഗ്രീറ്റ് ബീം നിർമ്മിച്ച് അതിന് മീതെ സ്ലൈഡിംഗ് ഗേറ്റ് നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ പഞ്ചായത്ത് സെകട്ടറിക്കും, വില്ലേജ് ഓഫിസർ ക്കും പരാതി നൽകിയിട്ട് 40 ദിവസം പിന്നിട്ട് നടപടിയെടുത്തില്ലെന്ന് മാത്രമല്ല, പഞ്ചാത്ത് സെക്രട്ടറി അനധികൃത കൈയേറ്റക്കാരന് അനുകൂലമായി നിലനില്ക്കുന്ന ഒരവസ്ഥ സംജാതമാകുകയും ചെയ്തപ്പോൾ ജില്ലാ ജനകീയ നീതിവേദി ഇടപെടൽ നടത്തുന്നതിനിടയിൽ
കെഎൽ ഫോർടീൻ ഓൺലൈൻ പോർട്ടൽ വിഷയം കൃത്യമായി റിപ്പോർട്ട് ചെയ്തത് അധികാരികളിലക്ക് എത്തപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ തന്നെ അധികൃതരുടെ കർശന നിർദേശപ്രകാരം അനധികൃത കൈയേറ്റം പൊളിച്ച് മാറ്റി. പ്രദേശവാസികൾ കെഎൽ ഫോർടീ ന്റെ ഇടപെടലിനെ മുക്തകണ്ഠം പ്രശംസിച്ചു.
Post a Comment