ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകി; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്

(www.kl14onlinenews.com)
(Jun-20-2023)

ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകി; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്
ന്യൂഡൽഹി : എയർബസിൽ നിന്ന് 500 വിമാനങ്ങൾ കൂടി വാങ്ങാൻ ഇൻഡിഗോ. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തിൽ ആദ്യമാണെന്ന് എയർബസ് അറിയിച്ചു. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്.

10 വർഷത്തിനുള്ളിൽ എ 320 വിഭാഗത്തിൽപ്പെടുന്ന 1330 വിമാനങ്ങളാണ് ഇൻഡിഗോ ആകെ വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് എയർബസ് മേധാവി പീറ്റർ എൽബേഴ്സ് പറഞ്ഞു. ഇതിന് മുൻപ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കരാറായിരുന്നു. ഇതിനെ മറികടക്കുന്നതാണ് ഇൻഡിഗോയുടെ ഇടപാട്.

Post a Comment

Previous Post Next Post