ശ്രീമഹേഷ് വിവാഹസമയത്ത് 101 പവനും പണവും വാങ്ങി, ഗള്‍ഫില്‍ നഴ്സാണെന്നു പറഞ്ഞാണ് വിദ്യയെ വിവാഹം ചെയ്തത്

(www.kl14onlinenews.com)
(Jun-11-2023)

ശ്രീമഹേഷ് വിവാഹസമയത്ത് 101 പവനും പണവും വാങ്ങി, ഗള്‍ഫില്‍ നഴ്സാണെന്നു പറഞ്ഞാണ് വിദ്യയെ വിവാഹം ചെയ്തത്
ആലപ്പുഴ: മാവേലിക്കരയില്‍ അതിദാരുണമായി കൊല്ലപ്പെട്ട നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണവും കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.
2019 ജൂണ്‍ നാലിന് രാത്രിയിലാണ് വിദ്യയെ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പലചരക്ക് വ്യാപാരിയായ പത്തിയൂര്‍ വില്ലേജ് ഓഫീസിന് സമീപം തൃക്കാര്‍ത്തികയില്‍ ലക്ഷ്മണന്റെയും വീട്ടമ്മയായ രാജശ്രീയുടെയും രണ്ട് മക്കളില്‍ ഇളയവളായിരുന്നു വിദ്യ. 2013 ഒക്ടോബര്‍ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗള്‍ഫില്‍ നഴ്‌സാണെന്നു പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്തത്. 101 പവനും പണവുമുള്‍പ്പെടെ സ്ത്രീധനവും വാങ്ങി. തുടര്‍ന്ന് ഗള്‍ഫില്‍ പോയ ശ്രീമഹേഷ് ഒരുവര്‍ഷത്തിനകം തിരിച്ചെത്തി. പിതാവിന്റെ ആശ്രിത പെന്‍ഷനില്‍ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയില്‍ വിദ്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. വിദ്യയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

വിവാഹസമയത്ത് 101 പവനും പണവുമുൾപ്പെടെ ശ്രീമഹേഷ് സ്ത്രീധനവും വാങ്ങിയിരുന്നു എന്നും വിദ്യയുടെ വീട്ടുകാർ പറയുന്നു. വിവാഹത്തിനു പിന്നാലെ ശ്രീമഹേഷ് ഗൾഫിലേക്ക് തിരിച്ചു പോകുകയായിരുന്നു.

തുടർന്ന് ശ്രീമഹേഷ് ഒരുവ‌ർഷത്തിനകം തിരിച്ചെത്തി. പിതാവിൻ്റെ ആശ്രിത പെൻഷനിലാണ് അതിനു ശേഷം ശ്രീമഹേഷ് കഴിഞ്ഞിരുന്നത്. ഈ സമയത്ത് ശ്രീമഹേഷ് പൂർണ്ണ മദ്യപാനിയായി മാറിയിരുന്നു. മദ്യലഹരിയിൽ പലപ്പോഴും ഇയാൾ വിദ്യയെ മർദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. നിരന്തരമായ മർദ്ദനത്തെ തുടർന്ന് വിദ്യ പലപ്പോഴും ചികിത്സ തേടിയിരുന്നു. എന്നാൽ നാണക്കേട് ഭയന്ന് യുവതി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. വിദ്യയുടെ മരണം ആത്മഹത്യയല്ലെന്നു തന്നെ വിശ്വസിക്കുകയാണെന്ന് മാതാപിതാക്കൾ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകണമെന്നു തന്നെയാണ് അവർ ആവശ്യപ്പെടുന്നതും.

ഒരു ദിവസം വിദ്യയെ കാണാനില്ലെന്നു പറഞ്ഞ് പത്തിയൂരിലെ വീട്ടിലേക്ക് ശ്രീമഹേഷിൻ്റെ ബന്ധു വിളിച്ചിരുന്നു. ലക്ഷ്മണൻ ഗൾഫിലായിരുന്ന സമയത്തായിരുന്നു അത്. തുടർന്ന് രാജശ്രീ ബന്ധുവായ നിഥിനൊപ്പം ശ്രീമഹേഷിന്റെ വീട്ടിലെത്തി. ഈ സമയത്ത് ശ്രീമഹേഷിൻ്റെ അമ്മയായ സുനന്ദയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് അടുക്കളയോടു ചേർന്ന് വിദ്യ തൂങ്ങിനിൽക്കുന്നത് കണ്ടതെന്നും വിദ്യയുടെ ബന്ധുക്കൾ പറയുന്നു. കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഈ ശ്രമം മുടക്കിയത്.

മകളുടെ മരണത്തോടെ ലക്ഷ്മണൻ ഗൾഫ് ജീവിതം അവസാനിപ്പിച്ച് തിരിച്ചു വന്നു. വിദ്യയുടെ മരണം കഴിഞ്ഞ് ആറുമാസത്തോളം നക്ഷത്രമോൾ വിദ്യയുടെ വീട്ടിലായിരുന്നു നിന്നിരുന്നത്. അന്ന് രണ്ടുവയസായിരുന്നു നക്ഷത്രയ്ക്ക് ഉണ്ടായിരുന്നത്. മകളെ കാണാൻ ശ്രീമഹേഷ് ഇടയ്‌ക്കിടെ വന്നിരുന്നു. വല്ലപ്പോഴും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മകളെ താൻ വളർത്താമെന്ന് ശാഠ്യം പിടിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് വിദ്യയുടെ മാതാപിതാക്കൾ പറയുന്നത്. അതിനിടെ വിദ്യയുടെ സ്വർണം മാതാപിതാക്കൾ വിറ്റ് നക്ഷത്രയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തി. തനിക്ക് കടമുണ്ടെന്നും വീട് ജപ്തിയിലാണെന്നും പറഞ്ഞ് ഈ പണം വാങ്ങാൻ ശ്രീമഹേഷ് പലതവണ ശ്രമിച്ചുവെങ്കിലും വിദ്യയുടെ വീട്ടുകാർ പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു.

Post a Comment

Previous Post Next Post