പൂച്ചക്കാട് എം.സി.ഗഫൂർ ഹാജിയുടെ ദുരൂഹ മരണം; കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സർക്കാറിന് നിവേദനം നൽകി

(www.kl14onlinenews.com)
(Jun-11-2023)

പൂച്ചക്കാട് എം.സി.ഗഫൂർ ഹാജിയുടെ ദുരൂഹ മരണം;
കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സർക്കാറിന് നിവേദനം നൽകി

പൂച്ചക്കാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് എം.സി. ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും, അന്വേഷണ വേഗത ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗഫൂർ ഹാജി കർമ്മസമിതിയുടെ നേതൃത്വത്തിൽ പൂച്ചക്കാട് ടൗണിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി സമാഹരിച്ച 10,000 പ്രതിഷേധ ഒപ്പ് ഉദുമ എം.എൽ.എ. സി.എച്ച്.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കർമ്മസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ഡിജിപിക്കും കൈമാറി.എം.എൽ.എ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറിയത്. കർമസമിതി കൺവീനർ സുകുമാരൻ പൂച്ചക്കാട്, വൈസ് ചെയർമാൻ ബി.കെ.ബഷീർ, ട്രഷറർ ബി.എം.മൂസ്സ എന്നിവരും എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്നു.

ഒപ്പ് ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം പൂച്ചക്കാട് ഇമാം സെയ്യദ് സിറാജുദ്ധീൻ ഫൈസി ആദ്യ ഒപ്പ് ഇട്ടു കൊണ്ട് ജൂൺ 2 ന് നിർവ്വഹിച്ചിരുന്നു.

Post a Comment

Previous Post Next Post