തച്ചങ്ങാട് ബാലകൃഷ്ണൻ 7-ാം ചരമവാർഷികം, ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് സമാപനം

(www.kl14onlinenews.com)
(07-May-2023)

തച്ചങ്ങാട് ബാലകൃഷ്ണൻ 7-ാം ചരമവാർഷികം, ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് സമാപനം
തച്ചങ്ങാട് : മുൻ ഡിസിസി ജനറൽ സെക്രട്ടറിയും പ്രമുഖ സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ 7-ാം ചരമവാർഷികത്തിന്റെ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ ത്രേസ്യാമ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ നേത്രരോഗ പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. തച്ചങ്ങാട് ഇന്ദിരാഭവനിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാടിന്റെ കണ്ണ് പരിശോധിച്ച് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ട്രഷററും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായ എം.പി.എം.ഷാഫി അധ്യക്ഷത വഹിച്ചു. ഡോ: ത്രേസ്യാമ്മ ക്യാമ്പ് വിശദീകരണം നടത്തി. യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് യശോദ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, ക്യാമ്പ് പി.ആർ.ഒ അസ്മ, വി.വി.കൃഷ്ണൻ, ശ്രീനിവാസൻ അരവത്ത്, ജയശ്രീ മാധവൻ, സുജിത്ത് കുന്നുപാറ, ശശി കളത്തുങ്കാൽ, ജ്യോതിഷ്,അഭിലാഷ് എന്നിവർ സംസാരിച്ചു.

ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് സമാപനം കുറിച്ചു. നേരത്തെ അനുസ്മരണ പൊതുയോഗം, രണ്ടാമത് പുരസ്ക്കാര വിതരണം, ഖാദി തൊഴിലാളികൾക്ക് വിഷു കോടി, തെരെഞ്ഞടുക്കപ്പെട്ട 50 കുടുംബങ്ങൾക്ക് വിഷു - റംസാൻ പലവ്യഞ്ജന കിറ്റ് എന്നിവ വിതരണം ചെയ്തിരുന്നു.

Post a Comment

Previous Post Next Post