ജഗദീഷ് ഷെട്ടാറിന് വേണ്ടി പ്രചാരണം; സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി

(www.kl14onlinenews.com)
(07-May-2023)

ജഗദീഷ് ഷെട്ടാറിന് വേണ്ടി പ്രചാരണം; സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി
കർണാടകയിലെ ഹുബ്ബള്ളിയിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അടുത്തിടെ കോൺഗ്രസിൽ ചേർന്ന ജഗദീഷ് ഷെട്ടാറിന് വേണ്ടി പ്രചാരണം നടത്തിയതിന് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ആർ എസ് എസുകാരനായ ജഗദീഷ് ഷെട്ടറിന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒവൈസി പറഞ്ഞു.

"സോണിയാ ഗാന്ധിജി, നിങ്ങൾ ഒരു ആർഎസ്എസുകാരന് വേണ്ടി പ്രചാരണം നടത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ജഗദീഷ് ഷെട്ടാർ ആർഎസ്എസിൽ നിന്നുള്ളയാളാണ്. നിർഭാഗ്യവശാൽ, ആശയപരമായ പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇതാണോ മതേതരത്വത്തിനായുള്ള നിങ്ങളുടെ പോരാട്ടം? ഇങ്ങനെയാണോ നിങ്ങൾ പോരാടുക" ഒവൈസി പറഞ്ഞു.

കർണാടക തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജഗദീഷ് ഷെട്ടാറിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ജഗദീഷ് ഷെട്ടാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ അസംബ്ലി സീറ്റിൽ കോൺഗ്രസ് ടിക്കറ്റിലാണ് നിലവിൽ അദ്ദേഹം മത്സരിക്കുന്നത്.

Post a Comment

Previous Post Next Post