58 വയസ്സുകാരിയുടെ കണ്ണിൽ 11 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിര: എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

(www.kl14onlinenews.com)
(23-May-2023)

58 വയസ്സുകാരിയുടെ കണ്ണിൽ 11 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിര: എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു
തിരുവനന്തപുരം:
58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 11 സെന്റി മീറ്റർ നീളമുള്ള വിരയെ. തിരുവനന്തപുരം കിംസിലാണ് സംഭവം. രണ്ട് മണിക്കൂർ നീണ്ട സങ്കീർണ്ണ എൻഡോസ്‌കോപ്പിയിലൂടെയാണ് കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ നിന്ന് വിരയെ പുറത്തെടുത്തത്. രണ്ട് ദിവസമായി രോഗിയുടെ വലതു കണ്ണിൽ വേദനയും വീക്കവും ചുവപ്പും ഇവർക്ക് അനുഭവപ്പെട്ടിരുന്നു.

പിന്നാലെ കിംസ്ഹെൽത്തിലെ ഇഎൻടി വിഭാഗത്തിലെത്തിക്കുകയായിരുന്നു. രോഗിയിൽ നടത്തിയ അൾട്രാ സൗണ്ട് സ്‌കാനിലാണ് കണ്ണിനുള്ളിൽ ജീവനുള്ള വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. മൈക്രോസ്‌കോപ്പിക് പരിശോധനയിൽ 'ഡയറോഫിലാരിയ' എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയാണെന്ന് കണ്ടെത്തി. സിടി സ്‌കാനിൽ സൈനസ്സിലും കണ്ണിനു ചുറ്റും പഴുപ്പ് കെട്ടി കിടക്കുന്നതായി കണ്ടെത്തി.

സാധാരണയായി പൂച്ചകളിലും നായകളിലും മറ്റ് വളർത്തുമൃഗങ്ങളിലും കണ്ടു വരുന്ന വിരയാണ് 'ഡയറോഫിലാരിയ'. ഇവ കൊതുകുകളിലൂടെയാണ് മനുഷ്യ ശരീരത്തിലെത്തുന്നത്. മനുഷ്യ ശരീരത്തിൽ എത്തിയാൽ നശിക്കുന്ന ഇവ, അപൂർവ്വം ചിലരിൽ നശിക്കാതെ ത്വക്കിനടിയിൽ, പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റുമായി വളരുന്നു. ഇത് വിട്ടുമാറാത്ത കണ്ണ് വേദനയ്ക്ക് കാരണമാകുന്നു.

Post a Comment

Previous Post Next Post