(www.kl14onlinenews.com)
(27-May-2023)
മുംബൈ: ഐപിഎല്‍ 2023സീസണിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് വിരേന്ദർ സെവാഗ്. റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലും മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിലും സെവാഗിന്റെ പട്ടികയിൽ ഇല്ല. ഓപ്പണര്‍മാര്‍ക്ക് ബാറ്റിംഗിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നതിനാല്‍ അവരെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പരിഗണിച്ചില്ലെന്ന് സെവാഗ് പറഞ്ഞു.
''സീസണിലെ ഏറ്റവും മികച്ച ബാറ്ററായി ആദ്യം എന്‍റെ മനസിലെത്തുന്നത് കൊല്‍ക്കത്തയുടെ ഫിനിഷറായ റിങ്കു സിംഗാണ്. കാരണം, ജയിക്കാന്‍ 29 റണ്‍സ് വേണ്ടപ്പോള്‍ തുടര്‍ച്ചയായി അഞ്ച് സിക്സ് അടിച്ചു ജയിപ്പിക്കുക എന്ന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. റിങ്കു സിംഗിന് മാത്രം കഴിയുന്നതാണ് അത്''- ക്രിക് ബസിനോട് സെവാഗ് പറഞ്ഞു.
''രണ്ടാമതായി എന്റെ പട്ടികയിലുള്ളത് ചെന്നൈ താരം ശിവം ദുബെ ആണ്. 33 സിക്സുകളാണ് ദുബെ ഈ സീസണില്‍ പറത്തിയത്. അതും 160ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍. കഴിഞ്ഞ കുറച്ച് സീസണുകളിലെ മോശം പ്രകടനത്തിന്‍റെയെല്ലാം കുറവ് ഈ സീസണില്‍ ശിവം ദുബെ മാറ്റി''- സെവാഗ് പറയുന്നു
മൂന്നാമത്തെയാള്‍ ഒരു ഓപ്പണറാണ്. അത് പക്ഷെ അയാളുടെ പ്രകടനം കൊണ്ട് തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായതാണെന്ന് സെവാഗ് പറഞ്ഞു. മറ്റാരുമല്ല, രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവതാരം യശസ്വി ജയ്‌സ്വാളാണത്.
നാലാമനായി തെരഞ്ഞെടുക്കുന്നത് സൂര്യകുമാര്‍ യാദവിനെയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് ഗോള്‍ഡന്‍ ഡക്കായതിനുശേഷം എത്തിയ ഐപിഎല്ലില്‍ നല്ല തുടക്കമല്ല ലഭിച്ചതെങ്കിലും പിന്നീട് സൂര്യകുമാർ കത്തിക്കയറിയെന്ന് സെവാഗ് പറഞ്ഞു.
അവസാനമായി തെരഞ്ഞെടുക്കുന്നതും മറ്റൊരു മധ്യനിര ബാറ്ററെയാണ്. ഹൈദരാബാദിന്‍റെ ഹെൻറി ക്ലാസനെ. ഹൈദരാബാദിനായി ഈ സീസണില്‍ തകര്‍ത്തടിച്ച ക്ലാസന് സ്പിന്നിനും പേസിനുമെതിരെ ഒരുപോലെ മികവ് കാട്ടാനായെന്നും സെവാഗ് പറയുന്നു
Post a Comment