സിറ്റി ഗോൾഡ് ഏകദിന ഹജ്ജ് ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു

(www.kl14onlinenews.com)
(23-May-2023)

സിറ്റി ഗോൾഡ് ഏകദിന ഹജ്ജ് ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു
കാസർകോട് :
കഴിഞ്ഞ ഇരുപത് വർഷമായി സിറ്റി ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പ് ഹാജിമാർക്ക് വേണ്ടി നടത്തിവരാറുള്ള ഹജ്ജ് ക്ലാസ്സ് 23/05/2023 ചൊവ്വാഴ്ച കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.

അടുക്കത്ത്ബയൽ അൽ ബയാൻ ഹിഫ്ലുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ഹാഫിസ് ഹാഷിം അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ കരീം കോളിയാട് സ്വാഗതം പറഞ്ഞു.

പ്രമുഖ പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ ബഹു: അൽ ഹാജ് സിറാജുദ്ദീൻ ഫൈസി ബാപ്പളിഗെ ക്ലാസ്സിനു നേതൃത്വം നൽകി.

സർക്കാർ മുഖേനയും അല്ലാതെയും ഹജ്ജിനു പോകുന്ന ഹാജിമാർ ക്ലാസിൽ പങ്കെടുത്തു.

ചടങ്ങിൽ ബഹു: കാസർഗോഡ് എംഎൽഎ ശ്രീ N A നെല്ലിക്കുന്ന്, സിറ്റി ഗോൾഡ് ഡയറക്ടർ ഇഖ്ബാൽ സുൽത്താൻ, അസൈനാർ കെ, അൻവർ സാദത്ത്, ഉസ്മാൻ കടവത്ത്, കരീം തൽപനാജെ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post