ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

(www.kl14onlinenews.com)
(23-May-2023)

ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി
കൊച്ചി :
പീഡന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് കനത്തി തിരിച്ചടി. കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ കോടതി നടപടികള്‍ തുടരാമെന്നാണ് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

2017 ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി. അതേസമയം യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Post a Comment

Previous Post Next Post