13 വർഷം മുമ്പ് ബൈക്ക് വിറ്റു, ആർ.സി മാറ്റിയില്ല; യുവാവിന് നഷ്ടമായത് 81,500 രൂപ!

(www.kl14onlinenews.com)
(23-May-2023)

13 വർഷം മുമ്പ് ബൈക്ക് വിറ്റു, ആർ.സി മാറ്റിയില്ല; യുവാവിന് നഷ്ടമായത് 81,500 രൂപ!
പ​ട​ന്ന: വാ​ഹ​ന വി​ൽ​പ​ന​യി​ലെ അ​ശ്ര​ദ്ധ കാ​ര​ണം പ​ട​ന്ന​യി​ലെ യു​വാ​വി​ന് പി​ഴ​യാ​യി അ​ട​ക്കേ​ണ്ടി​വ​ന്ന​ത് വ​ൻ തു​ക. അ​തും 13 വ​ർ​ഷം മു​മ്പ് വി​ൽ​പ​ന ന​ട​ത്തി​യ ബൈ​ക്കി​ന്‍റെ പേ​രി​ൽ. 2010ലാ​ണ് യു​വാ​വ് ത​​ന്‍റെ KL 14 F 7177 ന​മ്പ​ർ ബൈ​ക്ക് സു​ഹൃ​ത്താ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക്ക് വി​റ്റ​ത്. ആ​ർ.​സി ഉ​ട​മ​സ്ഥ​ത മാ​റ്റാ​നു​ള്ള സൈ​ൻ ലെ​റ്റ​ർ വാ​ങ്ങി​യാ​യി​രു​ന്നു വ​ണ്ടി വി​ൽ​പ​ന.

വ​ണ്ടി ഉ​ട​മ ഇ​തി​ന​കം ജോ​ലി ആ​വ​ശ്യാ​ർ​ഥം ഗ​ൾ​ഫി​ലേ​ക്കും പോ​യി. എ​ന്നാ​ൽ, പ​ല വ്യ​ക്തി​ക​ളി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട വ​ണ്ടി ഒ​ടു​വി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ കൈ​വ​ശം എ​ത്തി​ച്ചേ​ർ​ന്നു. അ​പ്പോ​ഴും ആ​ർ.​സി ഉ​ട​മ​സ്ഥ​ത മാ​റ്റി​യി​രു​ന്നി​ല്ല.
കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന, വ​ണ്ടി​യു​ടെ നി​ല​വി​ലെ ഉ​ട​മ​സ്ഥ​ൻ അ​തേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഒ​രു ആ​വ​ശ്യ​ത്തി​ന് കൈ​മാ​റി​യ ബൈ​ക്ക് വ​യ​നാ​ട് റോ​ഡ് സി​വി​ൽ സ്റ്റേ​ഷ​നു​സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച​താ​ണ് പ​ട​ന്ന​യി​ലെ യു​വാ​വി​ന് വി​ന​യാ​യ​ത്. വ​ണ്ടി​യോ​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ലൈ​സ​ൻ​സു​ണ്ടാ​യി​രു​ന്നി​ല്ല.

സം​ഭ​വം കേ​സാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി വ​ഴി​യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​വ​ന്നു. ലൈ​സ​ൻ​സി​ല്ലാ​ത്ത​യാ​ളാ​ണ് വ​ണ്ടി​യോ​ടി​ച്ച​ത് എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി വ​ണ്ടി ഉ​ട​മ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് സി​റ്റി ട്രാ​ഫി​ക് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

അ​തോ​ടെ​യാ​ണ് പ​ട​ന്ന​യി​ലു​ള്ള പ​ഴ​യ വ​ണ്ടി ഉ​ട​മ​സ്ഥ​ന് പ​ണി​കി​ട്ടി​യ​ത്. തു​ട​ർ​ന്ന് മോ​ട്ടോ​ർ ആ​ക്സി​ഡ​ൻ​റ് ക്രൈം ​ട്രൈ​ബ്യൂ​ണ​ൽ 81,500 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ചു. രേ​ഖ​ക​ൾ പ്ര​കാ​രം വ​ണ്ടി ഉ​ട​മ​യാ​യ പ​ട​ന്ന സ്വ​ദേ​ശി​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​ട​ക്കാ​നു​ള്ള നോ​ട്ടീ​സ് ല​ഭി​ച്ച​ത്. വി​ധി വ​ന്ന​പ്പോ​ഴാ​ണ് യു​വാ​വ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തു​ത​ന്നെ.

വ​ണ്ടി വി​ൽ​പ​ന ന​ട​ത്തി​യ​താ​ണെ​ന്നും നി​ല​വി​ൽ ഉ​ട​മ താ​ന​ല്ലെ​ന്നും പ​ട​ന്ന സ്വ​ദേ​ശി സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും രേ​ഖ​ക​ൾ എ​തി​രാ​യ​തി​നാ​ൽ റ​വ​ന്യൂ റി​ക്ക​വ​റി​യാ​യി. ഒ​ടു​വി​ൽ പ​ട​ന്ന വി​ല്ലേ​ജ് ഓ​ഫി​സി​ൽ 81,500 രൂ​പ ക​ഴി​ഞ്ഞ ദി​വ​സം കെ​ട്ടി​വെ​ച്ചാ​ണ് യു​വാ​വ് റ​വ​ന്യൂ റി​ക്ക​വ​റി​യി​ൽ​നി​ന്ന് ഒ​ഴി​വാ​യ​ത്.

Post a Comment

Previous Post Next Post