(www.kl14onlinenews.com)
(30-May-2023)
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് താനല്ലെന്ന് പ്രതി ഫർഹാന. താൻ ആരെയും കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേർന്നാണെന്നും ഫർഹാന പറഞ്ഞു. ചെർപ്പുളശേരിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് ഫർഹാനയുടെ പ്രതികരണം. കൃത്യം നടക്കുന്ന സമയത്ത് മുറിയിലുണ്ടായിരുന്നു. ഷിബിലിയും സിദ്ദിഖും തമ്മിൽ റൂമിൽവച്ച് തർക്കമുണ്ടായി. ഹണി ട്രാപ് എന്നു പറയുന്നത് പച്ചക്കള്ളമാണ്. അയാളുടെ (സിദ്ദിഖ്) കയ്യിൽനിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഫർഹാന പറഞ്ഞു.
ഫർഹാനയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സംഭവ സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും കത്തിച്ചതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദീഖിന്റെ ഫോൺ ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കണ്ടെത്തി. സിദ്ദിഖിന്റെ രണ്ടു എടിഎം കാർഡുകൾ, ആധാർ കാർഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാൻ ഉപേയാഗിച്ച് ഇലക്ട്രിക് കട്ടർ എന്നിവ നേരത്തെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ പെരിന്തൽമണ്ണ ചിരട്ടമലയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. ഖദീജത്ത് ഫർഹാന (19), മുഹമ്മദ് ഷിബിലി (22), ആഷിഖ് (23) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. സിദ്ദിഖിന്റെ കയ്യിൽനിന്നും പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഇയാളുടെ സുഹൃത്തിന്റെ മകൾ ഫർഹാനയെ മുൻനിർത്തിയാണ് പ്രതികൾ ഹണി ട്രാപ്പ് ഒരുക്കിയത്. ഹോട്ടൽ മുറിയിൽവച്ച് സിദ്ദിഖിനെ ഭീഷണിപ്പെടുത്തി ഫർഹാനയ്ക്കൊപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി.
ഹോട്ടൽ മുറിയിൽവച്ച് പ്രതികളും സിദ്ദിഖും തമ്മിൽ ബലപ്രയോഗമുണ്ടായി. സിദ്ദിഖ് താഴെ വീണപ്പോൾ ചുറ്റിക ഉപയോഗിച്ച് ഷിബിൽ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ഈ സമയത്ത് ആഷിഖ് നെഞ്ചിൽ ആഞ്ഞാഞ്ഞ് ചവിട്ടി. ചവിട്ടിൽ വാരിയെല്ലുകൾ തകരുകയും ശ്വാസകോശത്തിൽ മുറിവേൽക്കുകയും ചെയ്തു. ഹോട്ടൽ മുറിയിലെ ശുചിമുറിയിൽവച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ട്രോളിബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളുകയായിരുന്നു
إرسال تعليق