(www.kl14onlinenews.com)
(30-May-2023)
ഇടപെട്ട് കർഷക നേതാക്കൾ:
മെഡലുകള്‍ ഗംഗയില്‍
ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ച്
മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍ നിന്നും മടങ്ങി. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അഞ്ച് ദിവസത്തെ സമയം നല്‍കുകയും നടപടിയെടുത്തില്ലെങ്കില്‍ സമരവുമായി തിരിച്ചുവരുമെന്നും താരങ്ങള്‍ പ്രതിജ്ഞയെടുത്തു. സമയപരിധി അവസാനിക്കുന്നത് വരെ ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കില്ല. താരങ്ങളുടെ മെഡലുകള്‍ കര്‍ഷക നേതാവ് നരേഷ് ടികായ്ത് ഏറ്റുവാങ്ങി. മെഡലുകള്‍ മുറുകെ പിടിക്കണമെന്നും ഗംഗാ നദിയില്‍ ഒഴുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ചാണ് ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തിക്കാര്‍ പ്രതിഷേധിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലുൾപ്പെടെ ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് നിലവിലുള്ളത്.
ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. രാജ്യത്തിനായി കഠിനാധ്വാനം ചെയ്ത് നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. കണ്ണീരോടെ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഗുസ്തിതാരങ്ങള്‍ രാജ്യത്തിന് തന്നെ വിങ്ങലാകുകയാണ്.
ഈ മെഡലുകള്‍ ഞങ്ങളുടെ ജീവനാണ്, ഞങ്ങളുടെ ആത്മാവാണ്. ഇന്ന് അവ ഗംഗയില്‍ എറിഞ്ഞതിന് ശേഷം ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു കാരണവുമില്ല. അതിനാല്‍, ഞങ്ങള്‍ മരണം വരെ ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരം നടത്തും' ഗുസ്തി താരം സാക്ഷി മാലിക് ട്വിറ്ററില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ചാണ് ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തിക്കാര്‍ പ്രതിഷേധിക്കുന്നത്.
إرسال تعليق