കർണാടക തിരഞ്ഞെടുപ്പ്: അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന

(www.kl14onlinenews.com)
(04-May-2023)

കർണാടക തിരഞ്ഞെടുപ്പ്: അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന
മഞ്ചേശ്വരം: കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ പൊലീസിന്റെ പരിശോധന കർശനമാക്കി. കർണാടക അതിർത്തി പ്രദേശങ്ങളായ ബേരിപദവ്, കുരുഡപദവ്, പൊന്നങ്കള, പെർള, ദൗണ്ഡഗോളി, ഗുഹദപദവ്, പെർല, ജാൽസൂർ തുടങ്ങിയ പത്തോളം സ്ഥലങ്ങളിലാണ് കാസർകോട് ഡിവൈഎസ്പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഴുവൻ സമയവും വാഹനവും യാത്രക്കാരെയും പരിശോധിക്കുന്നത്. ബായാർ, പൈവളിഗെ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങൾ തുടങ്ങിയവ കടത്താൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധിക്കുകയാണ്. 10 ദിവസം മുൻപ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ 20 പൊലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ ഇന്നലെയും 10 പൊലീസുകാരെ കൂടി നിയമിച്ചിട്ടുണ്ട്. രാത്രിയും പകലുമായി 6 ജീപ്പുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്.

Post a Comment

Previous Post Next Post