തളങ്കര ബീച്ചിൽ സംസ്ഥാനത്തെ ആദ്യ മാതൃകാ ഭക്ഷണത്തെരുവിന് തുടക്കം

(www.kl14onlinenews.com)
(06-May-2023)

തളങ്കര ബീച്ചിൽ സംസ്ഥാനത്തെ ആദ്യ മാതൃകാ ഭക്ഷണത്തെരുവിന് തുടക്കം
കാസർകോട് :കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയുള്ള സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഭക്ഷണ തെരുവ് തളങ്കര ബീച്ചിൽ പ്രവർത്തനം തുടങ്ങി. സംസ്ഥാനത്ത് ആരംഭിക്കുന്ന 4 മാതൃക ഭക്ഷണ തെരുവുകളിൽ ആദ്യത്തേത്താണു തളങ്കരയിൽ തുടങ്ങിയത്. ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണ രീതി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റി ആണ് മാതൃക ഭക്ഷണത്തെരുവ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 21 ഭക്ഷണകടകളാണു ഉണ്ടാവുക. എന്നാൽ നിലവിൽ 8 കടകളാണു തളങ്കരയിൽ തുറന്നത്. ഔദ്യോഗിക ഉദ്ഘാടനത്തോടെ പൂർണ തോതിൽ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

തളങ്കര തീരദേശ പൊലീസ് സ്റ്റേഷൻ സമീപത്തെ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലം വാടകയ്ക്കെടുത്താണ് മലബാർ വാട്ടർ സ്പോർട്സ് ആൻഡ് ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഭക്ഷണത്തെരുവ് നടത്താനായി 2024 നവംബർ 14 വരെ അനുമതി നൽകിയത്. നാടൻ ഭക്ഷണങ്ങളോടൊപ്പം മറ്റു വിവിധ തരത്തിലുള്ള ഭക്ഷണങ്ങളും ഇവിടെ കിട്ടുമെന്ന് പദ്ധതി ഏറ്റെടുത്ത് നടത്തുന്ന ഹംസ കോളിയാട് പറഞ്ഞു.  ബീച്ചിൽ കുട്ടികളുടെ പാർക്കിനടുത്താണ് ഭക്ഷണത്തെരുവ് ഒരുക്കിയിട്ടുള്ളത്. 

ബോട്ട് സർവീസ് ഉൾപ്പെടെ ഇവിടെയുണ്ട്. ഇതോടെ ബീച്ചിലേക്കു എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.

Post a Comment

Previous Post Next Post