ഏഷ്യാകപ്പിന് വന്നില്ലെങ്കില്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ല: നിലപാട് അറിയിച്ച് പാകിസ്ഥാൻ

(www.kl14onlinenews.com)
(13-May-2023)

ഏഷ്യാകപ്പിന് വന്നില്ലെങ്കില്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ല: നിലപാട് അറിയിച്ച് പാകിസ്ഥാൻ
കറാച്ചി: 2023 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പിൽ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

പാകിസ്താനിൽ വെച്ചാണ് ഏഷ്യാകപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇന്ത്യ പാകിസ്താനിലേക്കില്ല എന്ന നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങൾ സങ്കീർണമായി. ഇതോടെ പുതിയൊരു ഹൈബ്രിഡ് പദ്ധതിയുമായി പാകിസ്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ യു.എ.ഇയിൽ നടത്താനാണ് പാകിസ്താൻ നിർദേശിച്ചത്. എന്നാൽ എ.സി.സി ഇത് തള്ളി.

ഇതോടെ ടൂർണമെന്റ് പാകിസ്താനിൽ നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ശ്രീലങ്കയിലേക്ക് ടൂർണമെന്റ് മാറ്റിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യ പാകിസ്താനിൽ കളിക്കുകയാണെങ്കിൽ വരുംകാലങ്ങളിൽ ഇന്ത്യയിലെ ഏത് നഗരത്തിലും കളിക്കാൻ തയ്യാറാണെന്നും സേഥി വ്യക്തമാക്കി. സെപ്റ്റംബർ രണ്ടുമുതൽ 17 വരെയാണ് ഏഷ്യാകപ്പ് ടൂർണമെന്റ് നടക്കുന്നത്. ഇത്തവണ ഏകദിന ഫോർമാറ്റിലാണ് ടൂർണമെന്റ്.

ഇന്ത്യ പാകിസ്താനിൽ കളിക്കാത്ത പക്ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സേഥി വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിലാണ് ലോകകപ്പ് ആരംഭിക്കുന്നത്.

Post a Comment

Previous Post Next Post