(www.kl14onlinenews.com)
(30-May-2023)
കാസർകോട് : മോട്ടോർ വാഹന വകുപ്പ് ആർടിഒ എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂൾ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ് സഅദിയ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ സാജു ഫ്രാൻസിസ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ എം സുധീഷ് എം എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബ്,പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് അലി,ജാമിഅ സഅദിയ അഡ്മിനിസ്ട്രേറ്റർ ഹമീദ് ട്രാൻസ്‌പോർട്ട് മാനേജർ മുഹമ്മദ് ജബ്ബാർ എന്നിവർ സംബന്ധിച്ചു.പങ്കെടുത്ത ജില്ലയിലെ വിവിധ ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
إرسال تعليق