മഞ്ചേശ്വരത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം അപാരമാണ് എകെഎം അഷ്‌റഫ് എംഎൽഎ

(www.kl14onlinenews.com)
(30-May-2023)

മഞ്ചേശ്വരത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം അപാരമാണ് എകെഎം അഷ്‌റഫ്
എംഎൽഎ
ദോഹ :
മഞ്ചേശ്വരത്തിന്റെ വികസനകളിൽ താങ്ങും തണലുമായി നിന്ന വിഭാഗങ്ങളാണ് പ്രവാസികൾ. ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ പാൻകാളിത്വത്തോടെ മഞ്ചേശ്വരം മണ്ഡലത്തിൽ ഒരുപാട് വികസനങ്ങൾ ചെയ്യാൻ പറ്റി എന്ന് എ കെ എം അഷ്‌റഫ് കൂട്ടിച്ചേർത്തു.

കെ എം സി സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സപ്‌തോത്സവം23 സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് കാസർക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽസെക്രട്ടറി എ.അബ്ദുൾറഹ്മാൻ വേദിയെ അഭിസംബോധനം ചെയ്ത്‌ സംസാരിച്ചു. മുസ്ലിം ലീഗിന്റെ വളർച്ചയിലും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പാതയിലും കെ എം സി സി യുടെയും പ്രവാസികളുടെയും നിർണായകമായ പങ്ക് ഏറ്റവും അഭിന്ദനാർഹമാണ്, അത് എന്നും മുസ്ലിം ലീഗ് എന്ന പ്രസ്ഥനത്തിന് മുതൽകൂട്ടായിട്ടുണ്ട്. ജന ഹൃദങ്ങളിൽ എന്നും തങ്ങി നിൽക്കുന്ന ഓർമ കുറിപ്പായി മാറിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സപ്‌തോത്സവം-23 എന്ന നാമദേയത്തിൽ ഭാഷാ സംഗമ ഭൂമികയിലെ കലാ കായിക സാംസ്‌കാരിക മാമാങ്കത്തിൽ പ്രൗഢ ഗംഭീരമായ സമാപന സമ്മേളനത്തോട് കൂടി തിരശീല വീണു.

മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ റസാക്ക് കല്ലട്ടി അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സ്റ്റേറ്റ് പ്രസിഡണ്ട് ഡോ.അബ്ദുസ്സമദ് ഉൽഘടനം ചെയ്തു.

ഐ സി ബി എഫ് അഡവൈസറി ബോർഡ് ചെയർമാൻ എസ എ എം ബഷീർ കെ എം സി സി സ്റ്റേറ്റ് ട്രഷറർ പി.എസ്.എം ഹുസൈൻ, കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ അഡ്വ: വി എം മുനീർ, കെഎംസിസി സീനിയർ നേതാക്കളായ എം പി ഷാഫി ഹാജി, മുട്ടം മഹ്മൂദ്, കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ ലുക്മാനുൽ ഹകീം, ജന: സെക്രട്ടറി സമീർ, ട്രഷറർ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ ബി മുഹമ്മദ് ബായാർ, ഷംസുദീൻ ഉദിനൂർ, സുലൈമാൻ ബെള്ളൂർ, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ, സിദ്ദീഖ് പേരാൽ കണ്ണൂർ, അഷ്‌റഫ് ധർമ്മനഗർ, ശുകൂർ മണിയമ്പാറ, സിദ്ദീഖ് മഞ്ചേശ്വരം, ആരിഫ് ഫോക്കസ്, ശരീഫ് ഗ്ലോബൽ സോഴ്സ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാൻഡ് സ്വാഗതവും , ട്രഷറർ ഫൈസൽ പോസോട്ട് നന്ദിയും പറഞ്ഞു‌.

Post a Comment

أحدث أقدم