പത്താംക്ലാസ് പരീക്ഷയിൽ മുഴുവന്‍ വിഷയത്തിനും എ പ്ലസ്, വൈകീട്ട് കണ്ടത് തൂങ്ങിമരിച്ച നിലയില്‍

(www.kl14onlinenews.com)
(21-May-2023)

പത്താംക്ലാസ് പരീക്ഷയിൽ മുഴുവന്‍ വിഷയത്തിനും എ പ്ലസ്, വൈകീട്ട് കണ്ടത് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് മരിച്ചത്.കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. മരണ കാരണം വ്യക്തമല്ല.
ഈ കഴിഞ്ഞ ദിവസം പുറത്ത് വന്ന 10–ാം ക്ലാസ് പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ഇന്ന് സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി

Post a Comment

Previous Post Next Post