മൂന്നുദിവസം ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; ഇന്ന് 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി ‌

(www.kl14onlinenews.com)
(21-May-2023)

മൂന്നുദിവസം ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; ഇന്ന് 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി
തിരുവനന്തപുരം: തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര– ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ കാരണം ഇന്നു വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ചില ട്രെയിൻ സർവീസുകൾക്കു മാറ്റമുണ്ട്.
∙ ഇന്നു പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ:

കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202), നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650), കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778), എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441), കായംകുളം – എറണാകുളം– കായംകുളം മെമു എക്സ്പ്രസ് (16310/16309), കൊല്ലം – കോട്ടയം– കൊല്ലം മെമു സ്പെഷൽ (06786/06785), എറണാകുളം – കൊല്ലം മെമു സ്പെഷൽ (06769), കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450), എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06015), ആലപ്പുഴ – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452).

∙ ഇന്നു ഭാഗികമായി റദ്ദാക്കിയവ :

ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളത്തു സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടും. ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം– ഹസ്രത് നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37 ന് തൃശൂരിൽ നിന്നു സർവീസ് ആരംഭിക്കും.

രാവിലെ 7.20 ന് പാലക്കാട് ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ (06797) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ തിരികെ (06798) വൈകിട്ട് 3.55 ന് ചാലക്കുടിയിൽ നിന്നു പാലക്കാട്ടേക്കു സർവീസ് ആരംഭിക്കും. രാവിലെ 9 ന് ചെന്നൈ എഗ്‌മൂറിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കും.

∙ നാളെ പുറപ്പെടേണ്ട ട്രെയിനുകളിൽ റദ്ദാക്കിയവ :

ലോകമാന്യ തിലക് ടെർമിനസ് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), നിലമ്പൂർ– കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350), മധുര – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344).

Post a Comment

Previous Post Next Post