പി.ബി. അഹ്മദ് ഹാജി നിശ്ചയദാർഡ്യത്തിന്റെ കരുത്തുറ്റ പ്രതീകം: സി.എച് കുഞ്ഞമ്പു

(www.kl14onlinenews.com)
(10-May-2023)

പി.ബി. അഹ്മദ് ഹാജി നിശ്ചയദാർഡ്യത്തിന്റെ കരുത്തുറ്റ പ്രതീകം: സി.എച് കുഞ്ഞമ്പു
പൗരപ്രമുഖനും ഐ എൻ എൽ നേതാവും കോലായുടെ അഭ്യുദയകാംക്ഷിയുമായിരുന്ന അന്തരിച്ച പി.ബി.അഹമദ് ഹാജി, നിശ്ചയദാർഡ്യത്തിന്റെ കരുത്തുറ്റ പ്രതീകമായിരുന്നെന്നും ഏത് പ്രതിസന്ധിഘട്ടങ്ങളേയും മനസ്ഥൈര്യം കൊണ്ട് നേരിട്ട വ്യക്തിയായിരുന്നെന്നും ഉദുമ എം.എൽ എ . സി.എച്.കുഞ്ഞമ്പു അഭിപ്രായപ്പെട്ടു.
കോലായ് സംഘടിപ്പിച്ച ' മരിക്കുന്നില്ല നീ , ഹൃദയത്തിൽ ജീവിക്കുന്നു ' എന്ന അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ അദ്ദേഹം പി.ബിയുമായി തനിക്കുണ്ടായിരുന്ന ബന്ധം സഹോദര തുല്യമായിരുന്നെന്നും കൂട്ടിച്ചേർത്തു.

ബഷീർ പടിഞ്ഞാർമൂല അധ്യക്ഷനായ അനുസ്മരണ യോഗത്തിൽ സ്കാനിയ ബെദിര, കാദർ ബദ്രിയ, സി.എൽ ഹമീദ്, ടി.എ. ഷാഫി, ടി.എം.എ. പാണളം, കാദർ പാലോത്ത്, നാസർ ചെർക്കളം, ഹസൈനാർ തോട്ടും ഭാഗം, ഇബ്റാഹിം ബാങ്കോട്, ഷാഫി കല്ലുവളപ്പിൽ , അബു പാണലം ,സുലേഖ മാഹിൻ , ഉമ്മർ പാണലം, കെ.എച്. മുഹമ്മദ്, ഉസ്മാൻ കടവത്ത്, സലാം കുന്നിൽ ,ഷംസുദ്ദീൻ കോളിയടുക്കം, മൊയ്തു ചേരൂർ, എൻ.എ.മഹമൂദ്, എന്നിവർ പി.ബി.യെ അനുസ്മരിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post