ആശുപത്രിയില്‍ യുവാവിന്റെ അക്രമം, കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു

(www.kl14onlinenews.com)
(10-May-2023)

ആശുപത്രിയില്‍ യുവാവിന്റെ അക്രമം, കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച വനിതാ ഡോക്ടര്‍ മരിച്ചു. ഹൌസ് സര്‍ജന്‍ വന്ദന ദാസാണ് (22) മരിച്ചത്. ആക്രമത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചതായിരുന്നു. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.

വീട്ടില്‍ വെച്ച് അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് ഇയാള്‍ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു

Post a Comment

Previous Post Next Post