(www.kl14onlinenews.com)
(29-May-2023)
ബംഗളൂരു: മൈസൂരുവിലെ ടി നരസിപുരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികൾ ഉൾപ്പടെ പത്തുപേർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബെല്ലാരിയിലെ സംഗനക്കല്‍ സ്വദേശികളാണ് മരിച്ചത്. മൈസൂരുവില്‍ വിനോദയാത്രയ്ക്കെത്തിയതായിരുന്നു ഇവര്‍. കൊല്ലഗല്‍ – ടി നരസിപുര മെയിൻ റോഡിലാണ് അപകടം ഉണ്ടായത്.
ചാമുണ്ഢി ഹില്‍സില്‍ പോയി റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്നോവയിലുണ്ടായിരുന്ന കുട്ടികടളടക്കമുള്ള പത്ത് പേരാണ് മരിച്ചത്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ ചാമരാജനഗര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
അപകടത്തില്‍ ടയോട്ട ഇന്നോവ കാർ പൂര്‍ണമായും തകര്‍ന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇതിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുത്തത്. സംഭവം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബസിന്‍റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണായും തകർന്നു. മോട്ടോർവാഹനവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ മൃതദഹം പോസ്റ്റുമോർട്ടത്തിനായി മൈസൂരുവിലെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
إرسال تعليق