ദി കേരള സ്റ്റോറി സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രവിരുദ്ധ ശക്തികളുമായുള്ള ബന്ധം അന്വേഷിക്കണം - എന്‍സിപി

(www.kl14onlinenews.com)
(30-April-2023)

ദി കേരള സ്റ്റോറി സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രവിരുദ്ധ ശക്തികളുമായുള്ള ബന്ധം അന്വേഷിക്കണം - എന്‍സിപി
കാസർകോട് :
കേരളത്തെ അപമാനിക്കുകയും ഭാവി രാഷ്ട്രീയം ലക്ഷ്യം വെച്ചുകൊണ്ട് കേരളത്തെ തകര്‍ക്കുകയും ചെയ്യുന്നതിന് വേണ്ടി രാഷ്ട്രവിരുദ്ധ ശക്തികളുടെ പണം വാങ്ങി, ദി കേരള സ്റ്റോറി എന്ന പേരില്‍ ഹിന്ദി സിനിമ ഇറക്കുകയും ചെയ്ത അണിയറ പ്രവര്‍ത്തകരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുകയും പ്രസ്തുത സിനിമ ഇന്ത്യയില്‍ നിരോധിക്കണമെന്നും പ്രദര്‍ശനാനുമതി തടയണമെന്നും എന്‍സിപി കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഭരണപക്ഷവും പ്രതിപക്ഷവും സാംസ്കാരിക പ്രവര്‍ത്തകരും ഈ സിനിമക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. 32000 വനിതകളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട്മെന്‍റ് ചെയ്തു എന്നും ഈ സിനിമ പറയുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം കേരളത്തില്‍ ഇല്ല. പെരും നുണകള്‍ വെറുപ്പിന്‍റെ പ്രമേയമായി കൊണ്ടുവന്നു കേരളത്തെ തകര്‍ക്കാം എന്നാണ് സംഘപരിവാറിന്‍റെ പിന്തുണയോടെ നടത്തുന്ന ഇത്തരം സിനിമകള്‍ ശ്രമിക്കുന്നത്. ഇത് തടയേണ്ടത് അനിവാര്യമാണ്
വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ കേസെടുക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു.

കര്‍ണാടകയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും വ്യാപകമായി വിദ്വേഷ പ്രസംഗം, വെറുപ്പിന്‍റെ ആശയങ്ങള്‍ വ്യാപകമായി പ്രസംഗിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ക്ക് കോടതിയില്‍ കൂടുതല്‍ വിശ്വസ്തത പുലര്‍ത്താന്‍ സുപ്രീംകോടതിയുടെ ഈ വിധി കാരണമാകുമെന്നും എന്‍ സി പി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാണിച്ചു.

കാഞ്ഞങ്ങാട് എന്‍സിപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ എന്‍സിപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. കരീം ചന്തേര, സി ബാലന്‍, സി.വി. ദാമോദരന്‍, രാജു കൊയ്യാന്‍, വസന്തകുമാര്‍ കാട്ടുകുളങ്ങര, സുബൈര്‍ പടുപ്പ്, ദാമോദരന്‍ ബെള്ളിഗെ, ഒ.കെ. ബാലകൃഷ്ണന്‍, ഉദിനൂര്‍ സുകുമാരന്‍, സിദ്ദിഖ് കൈക്കമ്പ, ബെന്നി നാഗമറ്റം, എ.ടി.വിജയന്‍, സീനത്ത്, സതീശന്‍, തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post