സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അനിശ്ചിതത്വത്തിൽ, ഇ-പോസ് മെഷീനുകൾ തകരാറിലായി

(www.kl14onlinenews.com)
(30-April-2023)

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അനിശ്ചിതത്വത്തിൽ, ഇ-പോസ് മെഷീനുകൾ തകരാറിലായി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഇ- പോസ് മെഷീനുകൾ തകരാറിലായി. മെഷീനുകൾ പ്രവർത്തനരഹിതമായതോടെ വിവിധ ഇടങ്ങളിലാണ് റേഷൻ വിതരണം മുടങ്ങിയിട്ടുള്ളത്. ഇ-പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് റേഷൻ കടകൾ മൂന്ന് ദിവസം അടച്ചിട്ടിരുന്നു. തുടർന്ന് ഇന്നലെയാണ് കടകൾ ഭാഗികമായി വീണ്ടും പ്രവർത്തനമാരംഭിച്ചത്.

രാവിലെ മുതൽ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്ന ഇ-പോസ് മെഷീനുകളിൽ വൈകിട്ടോടെയാണ് തകരാറുകൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഒടിപി ഇടപാടിലൂടെയാണ് റേഷൻ വിതരണം പുനസ്ഥാപിച്ചത്. ഏഴ് ജില്ലകളിൽ രാവിലെ മുതൽ ഉച്ച വരെയും, മറ്റു ജില്ലകളിൽ ഉച്ചയ്ക്കു ശേഷവുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. മെയ് 4 മുതൽ എല്ലാ കടകളും ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ഇ-പോസ് മെഷീനുകൾ തകരാറിലായേക്കാമെന്നാണ് വിലയിരുത്തൽ

ഹൈദരാബാദിൽ ആധാർ സർവറുമായി ബന്ധപ്പെട്ട ഡാറ്റാ മൈഗ്രേഷനാണ് ഇ-പോസ് മെഷീനിന്റെ തകരാറിന് പിന്നിലെ കാരണമെന്ന് എൻ.ഐ.സി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സെർവർ ഡാറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റാൻ രണ്ട് ദിവസം എൻ.ഐ.സി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ടത്.

Post a Comment

Previous Post Next Post