സാമുദായിക ധ്രുവീകരണം,സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന സിനിമ ദി കേരള സ്റ്റോറി പ്രതിഷേധം ഉയരണം:നാഷണൽ വുമൺസ് ലീഗ്

(www.kl14onlinenews.com)
(30-April-2023)

സാമുദായിക ധ്രുവീകരണം,സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന സിനിമ ദി കേരള സ്റ്റോറി പ്രതിഷേധം ഉയരണം-
നാഷണൽ വുമൺസ് ലീഗ്
കോഴിക്കോട്: കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന 'കേരള സ്റ്റോറി' എന്ന സിനിമ കേരളത്തിൽ നിന്ന് 32000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അം​ഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമ

കേന്ദ്ര സർക്കാരും കേരള ആഭ്യന്തര വകുപ്പും ലവ്ജിഹാദ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അവയയെല്ലാം മുഖവിലക്കെടുക്കാതെ മുസ്ലിം സമൂഹത്തിനെതിരെ സംഘ്പരിവാർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ലവ്ജിഹാദ് എന്ന വ്യാജ ആരോപണത്തെ അതേപടി ഏറ്റെടുക്കുകയാണ് സിനിമ ചെയ്യുന്നത്. ലൗജിഹാദും ഐ എസ് റിക്രൂട്ട്മെൻ്റും അടക്കമുള്ള നുണക്കഥകളെ മുൻനിർത്തി ഇസ്‌ലാമിനെയും മുസ്ലിംകളെയും കുറിച്ച് ഭീതി ഉത്പാദിപ്പിച്ച് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെക്കുന്ന ഈ സിനിമ കേരളത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാ​ഘാതം സൃഷ്ടിക്കുന്നതാണ്.

മെയ് 5 ന് പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലറിൽ മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയാണ് ലവ്ജിഹാദ് ആരോപണത്തിന്റെ പ്രധാന രേഖയായി കൊടുത്തിട്ടുള്ളത്. വ്യത്യസ്ത അഭിമുഖങ്ങളിലൂടെയായി സിനിമയയുടെ സംവിധായകൻ സുധീപ്തോ സെന്നും ഇത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതയെ പുറത്ത് കൊണ്ട് വരുന്ന സിനിമയാണെന്ന പച്ചക്കള്ളം ആവർത്തിക്കുന്നുണ്ട്. കേരളത്തിൽ 2006 മുതൽ ഇസ്ലാം സ്വീകരിച്ച സ്ത്രീകളുടെ കണക്കിനെയും ലവ്ജിഹാദിന്റെ ഔദ്യോ​ഗിക രേഖയാക്കി ദുർവ്യാഖ്യാനിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.

കേരളത്തെ തീവ്രവാദികളുടെ ഹബ് ആക്കി വ്യാജ പ്രചാരണം നടത്തുന്ന സംഘ്പരിവാർ ആശയത്തിനെ വളം വെക്കുന്നതും സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതും,മുസ്ലിം ജനവിഭാ​ഗത്തെക്കുറിച്ച് വിദ്വേഷം ജനിപ്പിക്കുന്നതുമായ കേരള സ്റ്റോറിയുടെ സംവിധായകനും നിർമ്മാതാവിനും എതിരെ പ്രതിഷേധം ഉയരണം.സിനിമയുടെ പ്രദർശനാനുമതി തടയാനുള്ള അടിയന്തിരമായ നിയമനടപടി കൾ ഉണ്ടാകണമെന്ന് നാഷണൽ വുമൺസ് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post