നികത്താനാകാത്ത നഷ്ടങ്ങളുണ്ടായി: ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(13-April-2023)

നികത്താനാകാത്ത നഷ്ടങ്ങളുണ്ടായി: ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് രാഹുൽ ഗാന്ധി
ക്രിമിനൽ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നികത്താനാവാത്തതും പരിഹരിക്കാനാകാത്തതുമായ നഷ്ടം നേരിട്ടതായി അഭിഭാഷക. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്റെ വാദം.

ജഡ്ജി റോബിൻ മൊഗേര രാഹുൽ ഗാന്ധിയുടെ ഹർജി കേൾക്കുമ്പോൾ മുതിർന്ന അഭിഭാഷകൻ ആർ എസ് ചീമ കോൺഗ്രസ് നേതാവിന് വേണ്ടി ഹാജരായി. പ്രധാനമന്ത്രിയെ വിമർശിച്ചതിനാണ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസെടുത്തത്. രാഹുലിന്റെ പ്രസംഗം വീണ്ടും പരിശോധിക്കണമെന്നും പ്രസംഗത്തിൽ നിന്ന് ചില വാക്കുകൾ അടർത്തി മാറ്റി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം വാദിച്ചു.

'കള്ളൻമാർക്കെല്ലാം മോദി എന്നു കുടുംബപേരുള്ളതെന്തുകൊണ്ട്' എന്ന പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയിരുന്നു. ശിക്ഷാവിധി കോടതി സ്‌റ്റേ ചെയ്താൽ രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെടും.

Post a Comment

Previous Post Next Post