വന്ദേഭാരത് രണ്ടാംഘട്ട പരീക്ഷണയോട്ടം നാളെ; തിരുവനന്തപുരം മുതൽ കാസർകോട് വരെ

(www.kl14onlinenews.com)
(18-April-2023)

വന്ദേഭാരത് രണ്ടാംഘട്ട പരീക്ഷണയോട്ടം നാളെ; തിരുവനന്തപുരം മുതൽ കാസർകോട് വരെ
തിരുവനന്തപുരം :
വന്ദേ ഭാരത് എക്സ്പ്രസിന്റെ നാളെ വീണ്ടും ട്രയൽ റൺ നടത്തും.തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുക. പുലർച്ചെ 5.10 ന് തമ്പാനൂരിൽ നിന്ന് പുറപ്പെടും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ന് പുറപ്പെട്ട ട്രെയിൻ ഉച്ചക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ എത്തിയത്.

വന്ദേ ഭാരത് എക്സ്പ്രസ് കാസർകോട് വരെ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ മന്ത്രി തീവണ്ടി കണ്ണൂർ മുതൽ കാസർകോട് വരെ സർവീസ് നടത്തുമെന്ന് അറിയിച്ചത്.
തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനുട്ട് കൊണ്ട് കൊല്ലെത്തെത്തിയ ട്രെയിൻ കോട്ടയത്തെത്താനെടുത്തത് രണ്ട് മണിക്കൂർ 16 മിനുറ്റായിരുന്നു.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്‍റെ നിരക്ക് പ്രഖ്യാപിച്ചിരുന്നു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്.
ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും.

Post a Comment

Previous Post Next Post