ആതിഖ്, അഷ്‌റഫ് വധം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍ 2023

(www.kl14onlinenews.com)
(18-April-2023)

ആതിഖ്, അഷ്‌റഫ് വധം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പ്രയാഗ്‌രാജില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ മൂന്ന് പേര്‍ ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലിരിക്കെ ആതിഖ് അഹമ്മദും സഹോദരനും കൊലപ്പെട്ട സംഭവത്തില്‍, നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച് യുപി ഡിജിപി, പ്രയാഗ്‌രാജ് പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. പരാതിയുടെ പകര്‍പ്പ്, മരിച്ചയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ മരണത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുളളത്. പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ കാസറ്റ്/സിഡി, എല്ലാ വിശദാംശങ്ങളും നല്‍കുന്ന സംഭവസ്ഥലത്തിന്റെ സൈറ്റ് പ്ലാന്‍, കെമിക്കല്‍, ഹിസ്റ്റോപാത്തോളജി പരിശോധന, എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രകാരമുളള അന്തിമ മരണ കാരണം, മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും, ശനിയാഴ്ച രാത്രി 10 മണിയോടെ പോലീസ് ഉദ്യോഗസ്ഥര്‍ വൈദ്യ പരിശോധനയ്ക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെടിവെച്ചു കൊന്നത്. ഏപ്രില്‍ 13-ന് ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഫിന്റെ മകന്‍ അസദിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് മണിക്കൂര്‍ക്ക് ശേഷമായിരുന്നു ഈ വെടിവെപ്പ്

Post a Comment

Previous Post Next Post