രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ; സത്യമേവ ജയതേ റോഡ് ഷോയിൽ പങ്കെടുക്കും

(www.kl14onlinenews.com)
(11-April-2023)

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ; സത്യമേവ ജയതേ റോഡ് ഷോയിൽ പങ്കെടുക്കും
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. കൽപറ്റയിൽ സംഘടിപ്പിക്കുന്ന സത്യമേവ ജയതേ റോഡ് ഷോയിൽ പങ്കെടുക്കാനാണ് രാഹുൽ എത്തുന്നത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. പരിപാടിയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കാനാണ് തീരുമാനം. റോഡ്‌ ഷോ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. റോഡ്‌ ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രമുഖ സാംസ്കാരിക പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ എംപി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

Post a Comment

Previous Post Next Post