‘കോണ്‍ഗ്രസ് വിജയിക്കും’; കര്‍ണാടകയില്‍ ലീഗ് ശക്തമായ പ്രചരണം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി

(www.kl14onlinenews.com)
(11-April-2023)

‘കോണ്‍ഗ്രസ് വിജയിക്കും’; കര്‍ണാടകയില്‍ ലീഗ് ശക്തമായ പ്രചരണം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി
ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ഫാസിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പാക്കാനും കോണ്‍ഗ്രസ് വിജയം സുനിശ്ചിതമാക്കാനും ലീഗ് ശക്തമായ പ്രചാരണം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബെംഗളൂരില്‍ മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിദ്വേഷ രാഷ്ട്രീയം ഫാസിസ്റ്റ് ശക്തികള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍, മതേതര ഭരണം തിരിച്ചു കൊണ്ട് വരേണ്ടത് എല്ലാ മതേതര വിശ്വസികളുടെയും കര്‍ത്തവ്യമാണ്. അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ചു കൊണ്ട് എല്ലാ മതേതര കക്ഷികളും കോണ്‍ഗ്രസിന്ന് പിന്തുണ നല്‍കേണ്ട സാഹചര്യമാണ് രാജ്യത്ത് സംജാത മായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ദേശീയ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് കര്‍ണാടകയില്‍ ലീഗ് ആവിഷ്‌കരിച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേതാക്കളുമായി ചര്‍ച്ച ചെയ്‌തെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Post a Comment

Previous Post Next Post