ഹജ്ജ് ഹെൽത്ത് ചെക്കപ്പ് ഹെൽത്ത് മാളിൽ ആരംഭിച്ചു

(www.kl14onlinenews.com)
(04-April-2023)

ഹജ്ജ് ഹെൽത്ത് ചെക്കപ്പ് ഹെൽത്ത് മാളിൽ ആരംഭിച്ചു
കാസർകോട് : ജില്ലയിൽ നിന്നും ഗവ. ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ഹെൽത്ത് മാളിൽ വെച്ച് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ വി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
ഹജ്ജിന് പോകുന്നവർക്ക് വേണ്ടിയുള്ള മുന്നൊരുക്കളെ കുറിച്ചുള്ള ക്ലാസിന് ട്രൈനർ സൈനുദ്ദീൻ നേതൃത്വം നൽകി. അബൂ യാസർ കെ പി ( അഡ്മിൻ . ഹെൽത്ത് മാൾ),ജില്ലയിലെ ട്രൈനർ മാരായ ഹമീദ് ഹാജി, അബ്ദുറസാഖ്, മുഹമ്മദ്, അബ്ദുൽ ഖാദർ, സ്വാലിഹ്, അഷ്റഫ്, അബ്ദുല്ല ആ ലൂർ, സഫിയ എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ ഹജ്ജ് കമ്മിറ്റി ട്രൈനർ അമാനുള്ള ആധ്യക്ഷം വഹിച്ചു.
അസ്‌ലം അടൂർ സ്വാഗതവും സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post