മധു കൊലക്കേസ്; 2 പേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അമ്മ

(www.kl14onlinenews.com)
(04-April-2023)

മധു കൊലക്കേസ്; 2 പേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അമ്മ
മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിവിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മയും സഹോദരിയും. കേസിൽ രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അമ്മ. വിധി പൂർണ്ണമായില്ലെന്ന് സഹോദരിയും പ്രതികരിച്ചു.

കേസിൽ എല്ലാവരും കുറ്റക്കാരാണ്. കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. അപ്പീൽ പോകുമെന്നും മധുവിന്റെ അമ്മ പറഞ്ഞു. കോടതിയോട് നന്ദി പറയുകയാണ്. രണ്ടുപേരെ വെറുതെ വിട്ട നടപടിയിൽ അവരെ ശിക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുമെന്ന് സഹോദരി പറഞ്ഞു. ഇതിനെതിരെ സുപ്രീംകോടതി വരെ പോകും. മധുവിന് പൂർണമായും നീതി കിട്ടിയിട്ടില്ല. കേസിൽ 14 പേരെ മാത്രമേ ശിക്ഷിച്ചുള്ളൂവെന്നും സഹോദരി കൂട്ടിച്ചേർത്തു.

ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭീഷണി, അവ​ഗണന തുടങ്ങി പലതും സഹിച്ചാണ് കേസ് ഇതുവരെ എത്തിച്ചത്. ഇനിയും മുന്നോട്ട് പോവും. വെറുതെ വിട്ട രണ്ടുപേർക്ക് കൂടി ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെ പോകുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.

Post a Comment

Previous Post Next Post