മോദിയുമായി നേര്‍ക്കുനേരില്ല; രാഹുലിന്റെ സത്യമേവ ജയതേ ഏപ്രില്‍ 10 ലേക്ക് മാറ്റി

(www.kl14onlinenews.com)
(04-April-2023)

മോദിയുമായി നേര്‍ക്കുനേരില്ല; രാഹുലിന്റെ സത്യമേവ ജയതേ ഏപ്രില്‍ 10 ലേക്ക് മാറ്റി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സത്യമേവ ജയതേ പരിപാടി ഏപ്രില്‍ 10 ന് ആരംഭിക്കും. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാര്‍ലമെന്റ് അംഗത്വം റദ്ദാകാനിടയായ, മോദി കുടുംബപ്പേര് പരാമര്‍ശം നടത്തിയ കോലാറില്‍ നിന്നാണ് രാഹലിന്റെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുക. ആദ്യം ഏപ്രില്‍ 9 ന് നടത്താനിരുന്ന പരിപാടി ഏപ്രില്‍ 10 ലേക്ക് മാറ്റുകയായിരുന്നു

ഏപ്രില്‍ 10 ന് ബെംഗളൂരുവില്‍ പുതിയ കെപിസിസി ഓഫീസും രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോലാറിലേക്ക് പോകും. ഓഫീസ് ഉദ്ഘാടനം ഏപ്രില്‍ ഒമ്പതിനല്ല 10ന് തന്നെ നടത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് തീയതി മാറ്റിയത്.

ഏപ്രില്‍ 9 ന് പ്രധാനമന്ത്രി മോദി ആരംഭിക്കുന്ന പ്രോജക്ട് ടൈഗറിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ അന്ന് തന്നെ രാഹുല്‍ ഗാന്ധിയുടെ സത്യമേവ ജയതേ പരിപാടിയും നടത്താന്‍ നിശ്ചയിച്ചിരുന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തില്‍ കോലാറിന്റെ മണ്ണില്‍ നിന്നു തന്നെ രാഹുല്‍ മാറ്റത്തിന്റെ സന്ദേശം നല്‍കുമെന്ന്‌ പരിപാടിയെക്കുറിച്ച് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

യാദൃശ്യവശാല്‍, 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ വച്ചാണ് രാഹുല്‍ ഗാന്ധി മോദി കുടുംബപ്പേര് പരാമര്‍ശം നടത്തിയത്. ഇതിന്റെ പേരിലാണ് ഗുജറാത്ത് കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും തുടര്‍ന്ന് പാര്‍ലമെന്റ് അംഗത്വം റദ്ദാക്കപ്പെടുകയും ചെയ്തത്.

Post a Comment

Previous Post Next Post