ഷാറുഖിന്റെ വൈദ്യപരിശോധന ഫലം; പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ; കാഴ്ചയ്ക്കും പ്രശ്നമില്ല; റിപ്പോര്‍ട്ട്

(www.kl14onlinenews.com)
(07-April-2023)

ഷാറുഖിന്റെ വൈദ്യപരിശോധന ഫലം; പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ; കാഴ്ചയ്ക്കും പ്രശ്നമില്ല; റിപ്പോര്‍ട്ട്
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിൽ മാത്രമാണ് നേരിയ പൊള്ളൽ ഉള്ളത്. പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലം പറയുന്നത്. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്ക് കാരണം കണ്ണിൽ വീക്കമുണ്ട്. എന്നാൽ കാഴ്ചയ്ക്ക് തകരാറില്ല. ഇടതുകൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ട്. മുറിവുകൾ എല്ലാം ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാവാം എന്നാണ് ഫോറൻസിക് പരിശോധന നടത്തിയ വിദഗ്ധരുടെ നിഗമനം.

Post a Comment

Previous Post Next Post